30 വർഷത്തെ നിലപാട് മാറ്റി ട്രംപ്; ആണവായുധ പരീക്ഷണം ഉടൻ പുനരരാംഭിക്കും
ആണവായുധം പരീക്ഷിക്കാൻ യുദ്ധകാര്യ വകുപ്പിന് നിർദേശം നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആണവശക്തിയിൽ പ്രവർത്തിക്കുന്ന ആയുധങ്ങൾ റഷ്യ പരീക്ഷിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ നീക്കം. ചില രാജ്യങ്ങൾ ആണവായുധങ്ങൾ പരീക്ഷിക്കുന്നതിന് മറുപടിയായാണ് നടപടിയെന്ന് ട്രംപ് പറഞ്ഞു
മറ്റ് രാജ്യങ്ങളേക്കാൾ ആണവായുധങ്ങൾ അമേരിക്കക്കുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ആണവോർജത്തിൽ പ്രവർത്തിക്കുന്ന സമുദ്രാന്തര ഡ്രോണുകൾ റഷ്യ കഴിഞ്ഞ ദിവസം പരീക്ഷിച്ചിരുന്നു. ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് റഷ്യ ആണവായുധം പരീക്ഷിച്ചത്. ആണവശേഷിയുള്ള ബ്യൂറെവെസ്റ്റ്‌നിക് ക്രൂയിസ് മിസൈലും റഷ്യ പരീക്ഷിച്ചിരുന്നു
1992 മുതൽ അമേരിക്ക സ്വമേധാ നിലനിർത്തിയിരുന്ന ആണവ പരീക്ഷണ മൊറട്ടോറിയം അവസാനിപ്പിച്ചു കൊണ്ടാണ് ട്രംപിന്റെ നിർദേശം. റഷ്യയുടെയും ചൈനയുടെയും വികസിച്ചു കൊണ്ടിരിക്കുന്ന ആണവ പദ്ധതികളുമായി ഒപ്പമെത്തേണ്ടതിന്റെ ആവശ്യകതയാണ് തീരുമാനത്തിന് പന്നിലെന്ന് ട്രംപ് പറഞ്ഞു.
