ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് ട്രംപ്; പ്രതിഷേധിക്കാൻ ആഹ്വാനം

trump

ഏത് നിമിഷവും താൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കണമെന്ന് അനുയായികളോട് ട്രംപ് ആഹ്വാനം ചെയ്തു. താനുമായുള്ള ബന്ധം പുറത്തു പറയാതിരിക്കാൻ സ്റ്റോമി ഡാനിയൽസ് എന്നറിയപ്പെടുന്ന പോൺ താരം സ്‌റ്റെഫാനി ക്ലിഫോർഡിന് 1.30 ലക്ഷം ഡോളർ നൽകിയ കേസിലാണ് അറസ്റ്റ് ഭയക്കുന്നത്

2016ലെ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു സംഭവം. എന്നാൽ ഡാനിയൽസുമായി ബന്ധമില്ലെന്നാണ് ട്രംപ് പറയുന്നത്. ട്രംപിനെ അറസ്റ്റ് ചെയ്യാനുള്ള മുന്നൊരുക്കങ്ങൾക്കും സുരക്ഷാ ക്രമീകരണങ്ങൾക്കും ഫെഡറൽ ലോ എൻഫോഴ്‌സ്‌മെന്റ് ചർച്ചകളിലും കൂടിയാലോചനകളിലുമാണെന്നാണ് റിപ്പോർട്ട്‌
 

Share this story