ഷി ചിൻപിങ്ങിനെ വിമാനത്താവളത്തിലെത്തി സ്വീകരിച്ച് ട്രംപ്; യുഎസ്-ചൈന വ്യാപാര യുദ്ധത്തിന് താത്കാലിക ആശ്വാസം
വാഷിങ്ടൺ: ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള താത്കാലിക ആശ്വാസ കരാർ (Trade Truce) നീട്ടിയ പശ്ചാത്തലത്തിൽ, അമേരിക്കയിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന് നൽകി ഡോണൾഡ് ട്രംപ്. സാധാരണ നയതന്ത്ര കീഴ്‌വഴക്കങ്ങൾ മാറ്റിവെച്ച്, വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഷി ചിൻപിങ്ങിനെ സ്വീകരിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികൾ തമ്മിൽ നിലനിൽക്കുന്ന താരിഫ് യുദ്ധത്തിന് ആശ്വാസമേകുന്നതാണ് ഈ തീരുമാനം. നിർണായകമായ ഈ കൂടിക്കാഴ്ചയിൽ വ്യാപാര സഹകരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സാങ്കേതികവിദ്യ, ആഗോള സാമ്പത്തിക സ്ഥിരത തുടങ്ങിയ വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്യും. ട്രംപിന്റെ ഈ അപൂർവ സ്വീകരണം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പുതിയൊരു വഴിത്തിരിവായാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.
