തീരുവയിലെ ലാഭവിഹിതം: ഓരോ അമേരിക്കക്കാരന്റെയും അക്കൗണ്ടിൽ 200 ഡോളർ വീതം ഇടുമെന്ന് ട്രംപ്

trump

ഓരോ അമേരിക്കൻ പൗരന്റെയും അക്കൗണ്ടിലേക്ക് തീരുവ വരുമാനത്തിൽ നിന്നുള്ള ലാഭവിഹിതമായി 2000 ഡോളർ വീതം നിക്ഷേപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏകദേശം 1.77 ലക്ഷം രൂപ വീതം വരുമിത്. തീരുവയെ എതിർക്കന്നവർ മണ്ടൻമാർ ആണെന്നും ട്രംപ് പറഞ്ഞു

അമേരിക്ക ലോകത്തെ ഏറ്റവും സമ്പന്നവും ആദരവും ലഭിക്കുന്ന രാജ്യമാണ്. അമേരിക്കയിൽ പണപ്പെരുപ്പം ഇപ്പോൾ ഇല്ല. ഓഹരി വിപണികൾ റെക്കോർഡ് ഉയരത്തിലാണ്. നമുക്ക് 37 ട്രില്യൺ ഡോളറിന്റെ വമ്പൻ കടബാധ്യതുയുണ്ട്. തീരുവ വരുമാനമായി ലഭിക്കുന്ന ട്രില്യൺ കണക്കിന് ഡോളർ ഉപയോഗിച്ച് അതൊക്കെ നീർക്കും

അമേരിക്കയിലേക്ക് നിക്ഷേപം ഒഴുകുകയാണ്. എല്ലായിടത്തും ഫാക്ടറികൾ തുറക്കും. ഉയർന്ന വരുമാനക്കാർ ഒഴികെയുള്ള എല്ലാ അമേരിക്കക്കാരുടെയും അക്കൗണ്ടിൽ മിനിമം 2000 ഡോളർ വീതം നൽകുമെന്നും ട്രംപ് പറഞ്ഞു
 

Tags

Share this story