ചർച്ചകൾ നടക്കുന്നുവെന്ന് സമ്മതിക്കാൻ ഇറാന് ഭയമെന്ന് ട്രംപ്; പ്രതിരോധം തുടരുമെന്ന് ഇറാൻ

Trump

ഇറാനിലെ യുദ്ധം ലക്ഷ്യത്തിലേക്ക് എത്തിയെന്ന് അമേരിക്ക. സമാധാന ചർച്ച നടക്കുന്നുവെന്ന് സമ്മതിക്കാൻ ഇറാൻ നേതാക്കൾക്ക് ഭയമാണ്. ഇറാന് യുദ്ധം അവസാനിപ്പിക്കണമെന്നുണ്ട്. അവർ അതിനുള്ള ചർച്ചകൾ നടത്തുകയാണ്. കരാർ ഉണ്ടാക്കാൻ അവർ ആഗ്രഹിക്കുന്നു. എന്നാൽ സ്വന്തം ജനതയാൽ കൊല്ലപ്പെടുമെന്ന് ഭയക്കുന്നതിനാൽ അത് തുറന്ന് പറയാൻ അവർ മടിക്കുകയാണെന്നും ട്രംപ് പറഞ്ഞു

നിലവിലെ യാഥാർഥ്യം ഇറാൻ അംഗീകരിച്ചില്ലെങ്കിൽ മുമ്പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത അത്ര കഠിനമായ ആഘാതം നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ അമേരിക്കയുടെ വാദങ്ങൾ തള്ളി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തുവന്നു. പ്രതിരോധത്തിന്റെ തുടർച്ചയാണ് ഇറാന്റെ നയമെന്ന് അരാഗ്ചി പറഞ്ഞു

ഇറാൻ മുന്നോട്ടുവെച്ച അഞ്ച് നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. അമേരിക്കയുടെ വെടിനിർത്തൽ ഉപാധികൾ ഇറാൻ തള്ളിയിരുന്നു. പിന്നാലെയാണ് അഞ്ച് ഉപാധികൾ ഇറാൻ മുന്നോട്ടുവെച്ചത്. ഹോർമൂസിലെ പരമാധികാരം അംഗീകരിക്കണം, ആക്രമണങ്ങൾ അവസാനിപ്പിക്കണം, യുദ്ധത്തെ തുടർന്നുണ്ടായ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണം, വീണ്ടും യുദ്ധം തുടങ്ങില്ലെന്ന് ഉറപ്പ് നൽകണം എന്നിവയാണ് ഇറാൻ മുന്നോട്ടുവെച്ച ഉപാധികൾ
 

Tags

Share this story