ഇറാനെതിരായ യുദ്ധം അവസാനിക്കാറായെന്ന് ട്രംപ്; അത് ഞങ്ങൾ തീരുമാനിക്കുമെന്ന് ഇറാൻ

trump

ഇറാനെതിരായ യുദ്ധം ഏറെക്കുറെ പൂർത്തിയായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. സൈനികപരമായി നോക്കുകയാണെങ്കിൽ ടെഹ്‌റാനിൽ ഒന്നും അവശേഷിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു

അവർക്ക് നാവികസേനയില്ല, ആശയവിനിമയ സൗകര്യങ്ങളില്ല, വ്യോമസേനയില്ല, അവരുടെ മിസൈലുകൾ നശിപ്പിക്കപ്പെട്ടു, അവരുടെ ഡ്രോണുകൾ നശിപ്പിക്കപ്പെട്ടു എന്നും ട്രംപ് പറഞ്ഞു. ഹോർമൂസ് കടലിടുക്ക് തുറന്ന് കിടക്കുകയാണെന്നും അതുവഴി കപ്പലുകൾ കടന്നുപോകുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു

ഹോർമൂസ് യുഎസ് ഏറ്റെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ട്രംപ് പ്രതികരിച്ചു. എന്നാൽ യുദ്ധം എപ്പോൾ തീരണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാമെന്നായിരുന്നു ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സ് പ്രതികരിച്ചത്. ഹോർമൂസ് വഴി ഒരു ലിറ്റർ എണ്ണ പോലും കടന്നുപോകില്ലെന്നും ഐആർജിസി മുന്നറിയിപ്പ് നൽകി
 

Tags

Share this story