ഇറാനിലെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് പത്ത് ദിവസത്തേക്ക് കൂടി നിർത്തിവെച്ചതായി ട്രംപ്

trump

പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ആശ്വാസമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഇറാന്റെ ഊർജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് കൂടി നിർത്തിവെക്കാൻ ട്രംപ് ഉത്തരവിട്ടു. ഇറാൻ സർക്കാരിന്റെ അഭ്യർഥന മാനിച്ചാണ് തീരുമാനമെന്നും ചർച്ചകളിൽ പുരോഗതിയുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു

സമാധാന കരാർ അംഗീകരിച്ചില്ലെങ്കിൽ ആക്രമണം തുടരുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് പത്ത് ദിവസത്തേക്ക് കൂടി ആക്രമണം നിർത്തിവെക്കുകയാണെന്ന് ട്രംപ് അറിയിച്ചത്. പത്ത് ദിവസത്തെ ഇടവേള മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് കരുത്ത് പകരുമെന്നാണ് കരുതുന്നത്

അതേസമയം യുഎസുമായി കരയുദ്ധം നടന്നേക്കുമെന്ന അഭ്യൂഹം നിലനിൽക്കെ ഇറാൻ പത്ത് ലക്ഷം സൈനികരെ സജ്ജമാക്കുന്നതായി വിവരം. രാജ്യത്തുടനീളമുള്ള റിക്രൂട്ട്‌മെന്റ് സെന്ററുകളിലേക്ക് യുവ വളന്റിയർമാർ ഒഴുകിയെത്തുന്നതായാണ് വിവരം. യുവാക്കൾ യുദ്ധത്തിന് സജ്ജമാണെന്ന് ഇറാനിലെ തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു
 

Tags

Share this story