​'പ്രോജക്ട് ഫ്രീഡം' നിർത്തിവെച്ചു: കടുത്ത തീരുമാനവുമായി ട്രംപ്

Hormuz Trump

ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾ പുറത്തെത്തിക്കാനുള്ള ‘പ്രോജക്ട് ഫ്രീഡം’ താത്കാലികമായി നിർത്തിവച്ച് അമേരിക്ക. കരാർ അന്തിമമാക്കാനും ഒപ്പിടാനുമുള്ള പ്രക്രിയ സാധ്യമാക്കാനാകുമോ എന്ന് പരിശോധിക്കുന്നതിനാണ് പ്രോജക്ട് ഫ്രീഡം നിർത്തിവച്ചതെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്റെ പ്രതിനിധികളുമായുള്ള ചർച്ച പുരോഗമിക്കുകയാണെന്നും ട്രംപ്. മാത്രവുമല്ല പ്രോജക്ട് ഫ്രീഡം നിർത്തിവച്ചെങ്കിലും ഇറാനെതിരെയുള്ള നാവിക ഉപരോധം ശക്തമായി തുടരുമെന്നും ട്രംപ് പറഞ്ഞു.

പാകിസ്താന്റെയും മറ്റു രാജ്യങ്ങളുടെയും അഭ്യർത്ഥന മാനിച്ചാണ് പദ്ധതി താത്ക്കാലികമായി നിർത്തിയതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അതേസമയം, യു എ ഇയ്ക്കുനേരെ വ്യോമാക്രമണം നടത്തിയെന്ന ആരോപണം തള്ളി ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോൾഫഗാരി. അമേരിക്കയുടെ സൈനിക ഇന്ധനം നിറയ്ക്കൽ വിമാനം പേർഷ്യൻ കടലിടുക്കിൽ കാണാതായതായി റിപ്പോർട്ടുകൾ ഉണ്ട്. ബോയിങ് കെ സി -135 സ്ട്രാറ്റോ ടാങ്കർ വിമാനമാണ് കാണാതായത്. യു എ ഇ-യിലെ അൽ ദഫ്‌റ വ്യോമതാവളത്തിൽ നിന്നും പുറപ്പെട്ടതാണ് വിമാനം.

Tags

Share this story