കാനഡയ്ക്ക് യൂറോപ്യൻ യൂണിയൻ അഫിലിയേഷൻ നൽകാനുള്ള നീക്കം 'ഹാസ്യാസ്പദം': കടുത്ത തീരുവ ഭീഷണിയുമായി ട്രംപ്
യൂറോപ്യൻ യൂണിയനിൽ (EU) കാനഡയ്ക്ക് 'അസോസിയേറ്റ് അംഗത്വം' (Associate Membership) നൽകാനുള്ള നീക്കത്തെ രൂക്ഷമായി വിമർശിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നീക്കം തങ്ങൾക്കെതിരെയുള്ള ശത്രുതാപരമായ നടപടിയാണെന്ന് കരുതേണ്ടി വരുമെന്നും, അങ്ങനെയെങ്കിൽ യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ കടുത്ത താരിഫ് തീരുവ ചുമത്തുകയോ വ്യാപാര ബന്ധം അവസാനിപ്പിക്കുകയോ ചെയ്യുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. കാനഡ ഒരു മോശം വ്യാപാര പങ്കാളിയാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇത്തരമൊരു നിർദ്ദേശം തികച്ചും ഹാസ്യാസ്പദമാണെന്നും കൂട്ടിച്ചേർത്തു.
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നാണ് കാനഡയ്ക്ക് ആദ്യത്തെ അസോസിയേറ്റ് അംഗത്വം നൽകാൻ സന്നദ്ധത അറിയിച്ചത്. അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ മുറുകുന്നതിനിടെ യൂറോപ്പുമായുള്ള സാമ്പത്തിക, സുരക്ഷാ ബന്ധങ്ങൾ ശക്തമാക്കാനാണ് കാനഡ ലക്ഷ്യമിടുന്നത്.
