ട്രംപ്-മംദാനി കൂടിക്കാഴ്ച വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ; ഉറ്റുനോക്കി ലോകം
ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. മംദാനി ആവശ്യപ്പെട്ടതു പ്രകാരം വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ അദ്ദേഹം തന്നെ സന്ദർശിക്കുമെന്ന് ട്രംപ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും ട്രംപ് പറഞ്ഞു
ന്യൂയോർക്ക് സിറ്റിയുടെ കമ്മ്യൂണിസ്റ്റ് മേയർ സൊഹ്‌റാൻ മംദാനി ഒരു കൂടിക്കാഴ്ചക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. നവംബർ 21 വെള്ളിയാഴ്ച ഓവൽ ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്താൻ ഞങ്ങൾ സമ്മതിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും എന്നായിരുന്നു ട്രംപ് പറഞ്ഞത്
ട്രംപിന്റെ കടുത്ത വിമർശകനാണ് മംദാനി. ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ മംദാനി ഒരിക്കലും ജയിക്കാൻ പാടില്ലെന്ന് പരസ്യമായി ട്രംപ് ആഹ്വാനം ചെയ്തിരുന്നു. മംദാനിയുടെ വിജയത്തിന് പിന്നാലെ ഇത് ന്യൂയോർക്ക് സിറ്റിയുടെ സമ്പൂർണ നാശമായിരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
