ഇറാനെതിരെ ശക്തമായ ആക്രമണത്തിന് ട്രംപിന്റെ മുന്നറിയിപ്പ്: അമേരിക്കൻ സൈന്യം സജ്ജം, ആണവ ചർച്ചകൾ അനിശ്ചിതത്വത്തിൽ

Trump

ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ കൂടുതൽ ശക്തമായ സൈനിക ആക്രമണം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്. യു.എസ് സൈന്യത്തിന് ഇതുസംബന്ധിച്ച അടിയന്തര നിർദ്ദേശങ്ങൾ കൈമാറിയേക്കുമെന്നാണ് വിവരം.

​ഇറാനിലെ പ്രധാനപ്പെട്ട ഒന്നോ രണ്ടോ ആണവനിലയങ്ങൾ കൂടി ലക്ഷ്യമിട്ടിട്ടുണ്ടെന്നും വെറും 10 മിനിറ്റിനുള്ളിൽ ആക്രമണം പൂർത്തിയാക്കാൻ യു.എസ് സൈന്യത്തിന് സാധിക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ അമേരിക്കൻ വ്യോമസേനാ താവളങ്ങളിലേക്ക് കൂടുതൽ പോർവിമാനങ്ങളും പേട്രിയറ്റ് മിസൈലുകളും വിന്യസിച്ചിട്ടുണ്ട്.

​അതേസമയം, അമേരിക്കയുമായുള്ള നയതന്ത്ര ആണവ ചർച്ചകൾ നിർണായക ഘട്ടത്തിൽ നിൽക്കെയാണ് സൈനിക നീക്കങ്ങൾ ശക്തമാകുന്നത്. അമേരിക്കയോ ഇസ്രയേലോ ആക്രമണം നടത്തിയാൽ അതിശക്തമായ തിരിച്ചടി നൽകാൻ ഇറാൻ പരമോന്നത നേതാവ് സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടെ മേഖലയിൽ വീണ്ടും യുദ്ധഭീതിയും അനിശ്ചിതത്വവും ഉടലെടുത്തിരിക്കുകയാണ്. 

Tags

Share this story