ട്രംപിന്റെ സമാധാന കരാർ പാളി; കംബോഡിയയിൽ വ്യോമാക്രമണവുമായി തായ്‌ലൻഡ്
കംബോഡിയൻ അതിർത്തികളിൽ വ്യോമാക്രമണവുമായി തായ്‌ലൻഡ്. തുടർന്നുള്ള ഏറ്റുമുട്ടലിൽ ഒരു തായ് സൈനികൻ കൊല്ലപ്പെട്ടതായാണ് വിവരം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഒപ്പിട്ട സമാധാന കരാറിൽ നിന്നാണ് ഇരു രാജ്യങ്ങളും പിൻമാറിയത്.
കരാർ ലംഘിച്ചതിന് ഇരു രാജ്യങ്ങളും പരസ്പരം ആരോപണം ഉന്നയിച്ച് രംഗത്തുവന്നിട്ടുണ്ട്. ജൂലൈയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ആദ്യം സംഘർഷമുണ്ടായത്. 43 പേർ കൊല്ലപ്പെട്ടു. 3 ലക്ഷം പേർക്ക് വീടുകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇന്ന് വീണ്ടും ആക്രമണം
കംബോഡിയൻ സൈന്യം വ്യോമാക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. പുലർച്ചെ തായ് സൈന്യം കംബോഡിയൻ സൈന്യത്തെ ആക്രമിച്ചതായി അവർ അറിയിച്ചു. യുഎസ് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ഒപ്പിട്ട കരാറിന്റെ ലംഘനാണിതെന്നും കംബോഡിയ ആരോപിച്ചു
അതിർത്തി മേഖലയിലെ പൗരാണിക ശിവക്ഷേത്രത്തെ ചൊല്ലിയാണ് ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം. ശിവക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തായ്‌ലൻഡിനാണെന്ന് രാജ്യാന്തര കോടതി വിധി വന്നിരുന്നു. തായ്‌ലൻഡും കംബോഡിയയും തമ്മിൽ 817 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്
