കാനഡയ്‌ക്കെതിരെ ട്രംപിന്റെ വ്യാപാര യുദ്ധം ശക്തമാകുന്നു: കാറുകൾക്കും സ്റ്റീലിനും 50% തീരുവ പ്രഖ്യാപിച്ചു

Canada

കാനഡയുമായുള്ള വ്യാപാര തർക്കം രൂക്ഷമായ സാഹചര്യത്തിൽ കനേഡിയൻ നിർമ്മിത കാറുകൾ, ട്രക്കുകൾ, വാഹന ഭാഗങ്ങൾ, സ്റ്റീൽ എന്നിവയ്ക്ക് 50 ശതമാനം വൻ തീരുവ (Tariff) ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.

​ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ കാനഡ വലിയ നികുതി ചുമത്തി ചൂഷണം ചെയ്യുകയാണെന്നും തങ്ങൾക്ക് കാനഡയുടെ ആവശ്യമില്ലെന്നും ട്രംപ് തുറന്നടിച്ചു. അമേരിക്കയിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് തീരുവ ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

​കാനഡയുമായുള്ള ഉഭയകക്ഷി വ്യാപാര ചർച്ചകൾ തകർന്നതിനെ തുടർന്നാണ് ട്രംപിന്റെ ഈ കടുത്ത തീരുമാനം. ട്രംപിന്റെ തീരുവ വർധനവിന് ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്നും സമാനമായ തിരിച്ചടി നൽകുമെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രതികരിച്ചിട്ടുണ്ട്. 

Tags

Share this story