ട്രംപിന്റെ വാക്ക് വെറും വാക്കായി; ഇറാനിലെ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം

iran

ഇറാനിലെ രണ്ട് പ്രധാന ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസും ഇസ്രായേലും വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. ഇറാനിലെ വൈദ്യുതി നിലയങ്ങൾക്കും ഊർജോത്പാദന കേന്ദ്രങ്ങൾക്കുമെതിരെ 5 ദിവസം ആക്രമണമുണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്

ട്രംപിന്റെ വാക്ക് പാഴ് വാക്കായി എന്ന് തെളിയിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. എന്നാൽ വിഷയത്തിൽ അമേരിക്കയും ഇസ്രായേലും പ്രതികരിച്ചിട്ടില്ല. ഖുർറംഷഹ്‌റിലെ വൈദ്യുതി നിലയത്തിന്റെ പൈപ്പ് ലൈൻ ആക്രമണത്തിൽ തകർന്നു. ഇസ്ഫഹാനിലെ പ്രകൃതി വാതക കേന്ദ്രത്തിലെ ഓഫീസിന് നേർക്കും ആക്രമണം നടന്നു

യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള പുതിയ ചർച്ചകളെ കുറിച്ച് പരസ്പര വിരുദ്ധമായ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ നുണയനും അന്തസ്സില്ലാത്താവനും ആണെന്ന് ട്രംപ് സ്വയം തെളിയിച്ചതായി ഇറാൻ ഡെപ്യൂട്ടി പാർലമെന്ററി സ്പീക്കർ അലി നിക്‌സാദ് പറഞ്ഞു. ട്രംപ് സത്യം പറയുന്നുണ്ടെങ്കിൽ ആരുമായാണ് ചർച്ച നടത്തിയതെന്ന് പ്രതികരിക്കണമെന്നും അലി നിക്‌സാദ് ആവശ്യപ്പെട്ടു
 

Tags

Share this story