ട്രംപ്-ജിൻപിംഗ് ഉച്ചകോടി: കാര്യമായ പുരോഗതിയേക്കാൾ ആഡംബരത്തിന് പ്രാധാന്യം; ചൈനയ്ക്ക് തന്ത്രപരമായ വിജയം

ചൈന യുഎസ്

വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ നടന്ന ഉച്ചകോടിയിൽ പ്രധാന നയതന്ത്ര വിഷയങ്ങളിൽ വലിയ പുരോഗതിയൊന്നും ഉണ്ടായില്ലെങ്കിലും, വലിയ തോതിലുള്ള ആഡംബരവും സ്വീകരണവും ചൈനയ്ക്ക് നേട്ടമായെന്ന് അന്താരാഷ്ട്ര നിരീക്ഷകർ.

​വാഷിംഗ്ടണിൽ നടന്ന കൂടിക്കാഴ്ചയിൽ ചൈനീസ് പ്രസിഡന്റിന് വൻ ചുവപ്പു പരവതാനി സ്വീകരണമാണ് വൈറ്റ് ഹൗസ് ഒരുക്കിയത്. വ്യാപാരിബന്ധങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിയന്ത്രണങ്ങൾ, തായ്‌വാൻ വിഷയം, റഷ്യ-യുക്രെയ്ൻ തർക്കങ്ങൾ തുടങ്ങി നിർണായകമായ വിഷയങ്ങൾ ചർച്ച ചെയ്തുവെങ്കിലും വ്യക്തമായ കരാറുകളോ പ്രഖ്യാപനങ്ങളോ ഉണ്ടായില്ല.

​വ്യാപാരയുദ്ധത്തിൽ താത്കാലികമായി രണ്ട് മാസത്തെ വെടിനിർത്തൽ നീട്ടിയതൊഴിച്ചാൽ മറ്റ് വലിയ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. അമേരിക്കയുടെ കടുത്ത വിമർശനങ്ങൾ നേരിടുന്ന സമയത്തും, ആഗോളതലത്തിൽ ചൈനയെ തുല്യശക്തിയായി അമേരിക്കൻ പ്രസിഡന്റ് പരിഗണിക്കുന്നു എന്ന ചിത്രം ലോകത്തിന് മുന്നിൽ എത്തിക്കാൻ ഈ ഉച്ചകോടിയിലൂടെ ഷി ജിൻപിംഗിന് സാധിച്ചു. വലിയ നേട്ടങ്ങളില്ലെങ്കിലും ആഗോള രാഷ്ട്രീയത്തിൽ ചൈനയുടെ സ്ഥാനം ഉറപ്പിക്കാൻ ഈ കൂടിക്കാഴ്ച സഹായിച്ചുവെന്നാണ് വിലയിരുത്തൽ. 

Tags

Share this story