തുർക്കി-സിറിയ ഭൂകമ്പം; തുർക്കിയിൽ അടിയന്തരാവസ്ഥ: മരണം 5000ത്തിന് മുകളിൽ

Thur

തുർക്കിയിലും സിറിയയിലും ഉണ്ടായ വമ്പൻ ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം 5000 കടന്നു. ഇരുരാജ്യങ്ങളിലും രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച തുർക്കിയുടെ കിഴക്കൻ മേഖലയിൽ 5.7 തീവ്രത രേഖപ്പെടുത്തിയ അഞ്ചാമത്തെ വലിയ തുടർ ചലനമുണ്ടായി. കെട്ടിട അവശിഷ്ടങ്ങൾക്കിടിയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 

ഭൂകമ്പ ബാധിത മേഖലകളായ 10 പ്രവിശ്യകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് മാസം അടിയന്തരാവസ്ഥ നിലനിൽക്കും. തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 

റജബ് പറഞ്ഞതിന് ഇങ്ങനെ

- ഫെബ്രുവരി 13 വരെ, എല്ലാ സ്‌കൂളുകളും അടച്ചിടും 
- എല്ലാ പൊതു കെട്ടിടങ്ങളും ഇരകൾക്കായി (അവരുടെ അഭയത്തിനായി) ഉപയോഗിക്കും
- 54,000 ടെന്റുകൾ, 1,02,000 കിടക്കകൾ ഭൂകമ്പ ബാധിത പ്രദേശങ്ങളിലേക്ക് അയച്ചു 
- മേഖലയിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടായിട്ടുണ്ട് 
- 70 രാജ്യങ്ങളും 14 അന്താരാഷ്ട്ര സംഘടനകളും രക്ഷാപ്രവർത്തനത്തിനും സഹായത്തിനുമായി മുന്നോട്ട് വന്നിട്ടുണ്ട്
- നമ്മുടെ രാജ്യത്തിനല്ല, ലോകത്തിനാകെ, ഇത് ഏറ്റവും വലിയ ദുരന്തമാണെന്ന് എനിക്ക് പറയാൻ കഴിയും 
- മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ നിലനിൽക്കും

ഇസ്രായേൽ പ്രതികരണ സംഘം തുർക്കിയിലെത്തിയിട്ടുണ്ട്. 150 ഓളം ഉദ്യോഗസ്ഥരാണ് ടീമിലുള്ളത്, അവർ രക്ഷാപ്രവർത്തനങ്ങളിലും മെഡിക്കൽ പ്രവർത്തനങ്ങളിലും സഹായ വിതരണത്തിലും സഹായിക്കും. തുർക്കി, സിറിയ ഭൂചലനം 23 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. 18,000ഓളം പേർക്ക് ഭൂചനത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 6000ഓളം കെട്ടിടങ്ങളാണ് ഭൂചനത്തിൽ തകർന്നത്. ദുരന്തഭൂമിയിലേക്ക് നിരവധി രാജ്യങ്ങളാണ് സഹായവാഗ്ദാനം നൽകിയിരിക്കുന്നു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ദുരന്തനിവാരണ സംഘം സിറിയിലെത്തിയിട്ടുണ്ട്.

Share this story