പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഇരട്ട സ്‌ഫോടനം; 26 പേർ കൊല്ലപ്പെട്ടു

baloochistan

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഇരട്ട സ്‌ഫോടനത്തിൽ 26 പേർ കൊല്ലപ്പെട്ടു. 30ലധികം പേർക്ക് പരുക്കേറ്റു. സ്വതന്ത്ര സ്ഥാനാർഥിയായ അസ്ഫൻഡർ കാക്കറിന്റെ ഓഫീസിന് സമീപത്താണ് ആദ്യ സ്‌ഫോടനമുണ്ടായത്. ഇതിൽ 14 പേർ കൊല്ലപ്പെട്ടു

തൊട്ടുപിന്നാലെ ഖില സൈഫുല്ലയിൽ ജെയുഐഎഫ് സ്ഥാനാർഥിയുടെ ഓഫീസിലും സ്‌ഫോടനമുണ്ടായി. ഇവിടെ 12 പേർ കൊല്ലപ്പെട്ടു. ഇരുസ്‌ഫോടനങ്ങളിലും പ്രധാനന്ത്രി അൻവറുൽ ഹഖ് അപലപിച്ചു.

ബലൂചിസ്ഥാൻ ചീഫ് സെക്രട്ടറിയോട് സ്‌ഫോടനത്തെ കുറിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ പ്രധാനമന്ത്രി നിർദേശിച്ചു. പരുക്കേറ്റവർക്ക് മെഡിക്കൽ സൗകര്യങ്ങളൊരുക്കാനും നിർദേശം നൽകിയിട്ടുണ്ട്.
 

Share this story