ട്വിറ്റര്‍ രാഷ്ട്രീയ പരസ്യം നിരോധിക്കുന്നു
Oct 31, 2019, 15:07 IST
ന്യൂയോര്‍ക്ക്: പ്രമുഖ സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ രാഷ്ട്രീയ പരസ്യം നിരോധിക്കുന്നു. ആസൂത്രിതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ സന്ദേശങ്ങള്‍ പ്രചരിച്ചതിനാലാണ് ഈ പരിഷ്കാരമെന്ന് ട്വിറ്റര്‍ സി ഇ ഒ ജാക് ഡോര്‍സി അറിയിച്ചു.
അടുത്ത മാസം 22നാണ് ഇത് പ്രാബല്യത്തില്‍ വരിക. ഇതുമായി ബന്ധപ്പെട്ട പൂര്‍ണ വിശദാംശങ്ങള്‍ അടുത്ത മാസം 15ന് ലഭിക്കും. അതേസമയം, വോട്ടര്‍ രജിസ്ട്രേഷന് പോലുള്ള പരസ്യങ്ങള്‍ അനുവദിക്കും.