ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ രണ്ട് മലയാളി യുവതികൾ കടലിൽ വീണുമരിച്ചു

aus

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ രണ്ട് മലയാളി യുവതികൾ കടലിൽ വീണുമരിച്ചു. നടാൽ നാറാണത്ത് പാലത്തിന് സമീപം ഹിബയിൽ മർവ ഹാഷിം(35), കൊളത്തറ നീർഷ ഹാരിസ്(38) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നീർഷയുടെ സഹോദരി റോഷ്‌ന പരുക്കുകളോടെ രക്ഷപ്പെട്ടു

ഇന്നലെ പ്രാദേശിക സമയം 4.30നായിരുന്നു അപകടം. സിഡ്‌നി സതർലാൻഡ് ഷെയറിലെ കുർണെലിൽ അവധിയാഘോഷത്തിന് എത്തിയതായിരുന്നു ഇവർ. പാറക്കെട്ടിലിരുന്നപ്പോൾ തിരമാലകൾ വന്നിടിച്ചതിന് പിന്നാലെ മൂന്ന് പേരും കടലിൽ വീഴുകയായിരുന്നു

രക്ഷപ്പെട്ട റോഷ്‌ന വിവരം അറിയിച്ചതിനെ തുടർന്ന് പോലീസിന്റെ ഹെലികോപ്റ്റർ സംഘമെത്തിയാണ് ഇരുവരെയും കണ്ടെത്തിയത്. ഉടൻ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല
 

Share this story