ന്യൂസിലാൻഡിൽ മീൻ പിടിക്കാൻ പോയ രണ്ട് മലയാളി യുവാക്കൾ അപകടത്തിൽപ്പെട്ടു; ഒരാളുടെ മൃതദേഹം ലഭിച്ചു

sarath

ന്യൂസിലാൻഡിൽ മീൻ പിടിക്കുന്നതിനിടെ യുവാവ് കടലിൽ വീണ് മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാതായി. നെടുമുടി സ്വദേശി ശരത് കുമാറാണ്(37) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂവാറ്റുപുഴ സ്വദേശി ഫെർസിൽ ബാബുവിനെയാണ് കാണാതായത്.

റോക് ഫിഷിംഗിനായി പോയ ഇരുവരും രാത്രിയായിട്ടും തിരികെ വരാത്തതിനെ തുടർന്ന് കുടുംബം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ടൂറിസ്റ്റ് കേന്ദ്രമായ ഫാങ്കരയിൽ റോക് ഫിഷിംഗിന് പോയതായിരുന്നു ഇരുവരും

ഇവരുടെ വാഹനവും ഫോണുകളും ഷൂസും കടൽ തീരത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരുവരും കുടുംബസമേതമാണ് ന്യൂസിലാൻഡിൽ താമസിക്കുന്നത്.
 

Share this story