സെലൻസ്‌കിയെ വധിക്കാനുള്ള റഷ്യൻ ഗൂഢാലോചന പരാജയപ്പെടുത്തിയെന്ന് യുക്രൈൻ

selenski

പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയെയും ഉന്നത സൈനിക രാഷ്ട്രീയ നേതാക്കളെയും വധിക്കാനുള്ള റഷ്യൻ ഗൂഢാലോചന പരാജയപ്പെടുത്തിയെന്ന് യുക്രൈൻ. ഗൂഢാലോചനയിൽ പങ്കാളികളായ രണ്ട് യുക്രൈൻ കേണൽമാരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. 

റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസിന്റെ കേണലുകൾ അടക്കമുള്ള ഏജന്റുമാരുടെ ശൃംഖലയാണ് ഗൂഢാലോചനയിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് യുക്രേനിയൻ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസി എസ് ബി യു അറിയിച്ചു. ഈ ഏജന്റുമാർക്ക് സെലൻസ്‌കിയുടെ സുരക്ഷാ വിശദാംശങ്ങൾ അറിയുന്ന ആളുകളെ ബന്ദികളാക്കാനും പിന്നീട് വധിക്കാനും സാധിക്കുമായിരുന്നുവെന്നും എസ് ബി യു പറഞ്ഞു

തനിക്കെതിരെ പത്തിലധികം വധശ്രമങ്ങൾ ഉണ്ടായതായി സുരക്ഷാ ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് സെലൻസ്‌കി നേരത്തെ പറഞ്ഞിരുന്നു. അതേസമയം വധശ്രമ ആരോപണങ്ങളോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല
 

Share this story