റഷ്യയെ ഞെട്ടിച്ച് വീണ്ടും യുക്രെയ്ൻ; സാമ്പത്തിക ഉച്ചകോടി നടക്കുന്ന സെന്റ് പീറ്റേഴ്സ്ബർഗിൽ ഡ്രോൺ അറ്റാക്ക്

Russia

മോസ്കോ: റഷ്യയിലെ ഏറ്റവും പ്രമുഖ സാമ്പത്തിക ഉച്ചകോടിയായ 'റഷ്യൻ ദാവോസ്' സെന്റ് പീറ്റേഴ്സ്ബർഗ് നഗരത്തിൽ ആരംഭിക്കാനിരിക്കെ, റഷ്യയെ ഞെട്ടിച്ച് യുക്രെയ്ൻ്റെ ഡ്രോൺ ആക്രമണം. നഗരത്തിലെ തന്ത്രപ്രധാനമായ മേഖലകളെ ലക്ഷ്യമിട്ടായിരുന്നു യുക്രെയ്ൻ ഡ്രോണുകൾ അയച്ചത്.

​ആഗോളതലത്തിലുള്ള പ്രമുഖരും വ്യവസായികളും പങ്കെടുക്കുന്ന സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറം (SPIEF) നടക്കുന്ന വേളയിൽത്തന്നെ റഷ്യയുടെ സാംസ്കാരിക തലസ്ഥാനമായ സെന്റ് പീറ്റേഴ്സ്ബർഗിൽ ഇത്തരമൊരു ആക്രമണം ഉണ്ടായത് റഷ്യൻ സുരക്ഷാ ഏജൻസികൾക്ക് വലിയ വെല്ലുവിളിയായിട്ടുണ്ട്. യുക്രെയ്ൻ അതിർത്തിയിൽ നിന്നും ഏറെ അകലെ കിടക്കുന്ന റഷ്യൻ നഗരങ്ങളിൽപ്പോലും തങ്ങൾക്ക് ആക്രമണം നടത്താൻ കഴിയുമെന്ന് തെളിയിക്കുകയാണ് ഈ നീക്കത്തിലൂടെ യുക്രെയ്ൻ ലക്ഷ്യമിടുന്നത്.

​ആക്രമണത്തെത്തുടർന്ന് നഗരത്തിലും പരിസരപ്രദേശങ്ങളിലും സുരക്ഷ കടുപ്പിച്ചു. കൂടുതൽ ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധിക്കാൻ റഷ്യൻ വ്യോമസേന അതീവ ജാഗ്രതയിലാണ്. അക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെയോ ആളപായത്തിന്റെയോ കൃത്യമായ വിവരങ്ങൾ റഷ്യൻ ഔദ്യോഗിക വൃത്തങ്ങൾ പുറത്തുവിട്ടിട്ടില്ല.

Tags

Share this story