മോസ്കോയിൽ ഉക്രൈൻ്റെ ഡ്രോൺ ആക്രമണം; രണ്ട് മരണം: 20 ഓളം പേർക്ക് പരിക്ക്

Russia

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലും സമീപ പ്രദേശങ്ങളിലും ഉക്രൈൻ നടത്തിയ ശക്തമായ ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യൻ അധികൃതർ അറിയിച്ചു.

​മോസ്കോ ലക്ഷ്യമാക്കി വന്ന 450 ഓളം ഡ്രോണുകൾ ഉൾപ്പെടെ 1,600-ലധികം ഉക്രൈനിയൻ ഡ്രോണുകൾ റഷ്യൻ പ്രതിരോധ സേന വെടിവെച്ചിട്ടതായി മോസ്കോ മേയർ സെർജി സൊബ്യാനിൻ അവകാശപ്പെട്ടു. ആക്രമണത്തിൽ മേഖലയിലെ ജനവാസ കെട്ടിടങ്ങൾക്കും എണ്ണ ശുദ്ധീകരണ ശാലയ്ക്കും (Moscow Oil Refinery) കേടുപാടുകൾ സംഭവിച്ചു.

​രാമെൻസ്കിയിലെ 21 നിലകളുള്ള ഒരു പാർപ്പിട സമുച്ചയത്തിന്റെ മേൽക്കൂരയിൽ ഡ്രോൺ തകർന്നുവീണ് തീപിടുത്തമുണ്ടായതിനെ തുടർന്ന് 400-ഓളം ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു. റഷ്യയിൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനാണ് ഉക്രൈൻ ഈ വ്യോമാക്രമണം നടത്തിയതെന്ന് റഷ്യ ആരോപിച്ചു. സംഭവത്തെക്കുറിച്ച് ഉക്രൈൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

Tags

Share this story