ചൈനീസ് പ്രസിഡന്റുമായി നേരിട്ട് ചർച്ച നടത്താൻ താത്പര്യമറിയിച്ച് യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി
Sat, 25 Feb 2023

ചൈനീസ് പ്രസിഡന്റ് ഷീൻ ജിൻപിങ്ങുമായി നേരിട്ട് ചർച്ച നടത്താൻ താത്പര്യമറിയിച്ച് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന ചൈനയുടെ നിർദേശം പുറത്തുവന്നതിന് പിന്നാലെയാണ് സെലൻസ്‌കിയുടെ നീക്കം. യുദ്ധം ഒരു വർഷം പിന്നിട്ടപ്പോഴാണ് സമാധാനം പുനഃസ്ഥാപിക്കണമെന്നും ആയുധം താഴെ വെക്കണമെന്നും ചൈന ആവശ്യപ്പെട്ടത്.
എന്നാൽ റഷ്യക്ക് ആയുധങ്ങൾ നൽകുന്നത് ചൈനയാണെന്നും ചൈനയുടെ വാക്കുകൾ വിശ്വസിക്കാൻ കഴിയില്ലെന്നുമായിരുന്നു അമേരിക്കയുടെ പ്രതികരണം. ഇതിനിടെ യൂറോപ്യൻ യൂണിയൻ റഷ്യക്ക് മേൽ കൂടുതൽ ഉപരോധമേർപ്പെടുത്തി. റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ച് പത്താം തവണയാണ് റഷ്യക്ക് മേൽ ഉപരോധം വരുന്നത്. ലോകബാങ്ക് യുക്രൈന് ബില്യൺ യു എസ് ഡോളറിന്റെ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.