ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ പ്രമേയം; വിട്ടുനിന്ന് അമേരിക്ക

UN

ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ രക്ഷാസമിതി. വിശുദ്ധമാസമായ റംസാനിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയത്തെ യുഎസ് ഒഴികെയുള്ള 14 രാജ്യങ്ങൾ അനുകൂലിച്ചു. 

ഇസ്രയേൽ സഖ്യകക്ഷിയായ അമേരിക്ക പ്രമേയത്തിൽ ഇന്ന് വിട്ടുനിന്നു. ഇസ്രയേൽ അധിനിവേശം ആരംഭിച്ചതിനു ശേഷം ഇത് ആദ്യമായാണ് ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് രക്ഷാസമിതിയിൽ പ്രമേയം പാസാക്കപ്പെടുന്നത്.

അൾജീരിയയാണ് പ്രമേയം അവതരിപ്പിച്ചത്. ബന്ദികളെ വിട്ടയക്കാൻ ഹമാസ് തയ്യാറാവണമെന്ന് പ്രമേയത്തിലുണ്ട്. ശാശ്വതവും സുസ്ഥിരവുമായ വെടിനിർത്തൽ വേണമെന്ന് പ്രമേയത്തിൽ പറഞ്ഞിരുന്നു. സുസ്ഥിരമായ എന്ന വാക്ക് നീക്കം ചെയ്യണമെന്ന് റഷ്യ ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കപ്പെട്ടില്ല.

Share this story