നീതിപൂർവമല്ലാത്ത വിവാഹ മോചന നിയമം; ശാരീരിക ബന്ധം നിഷേധിച്ച് ജൂത വനിതകളുടെ അപൂർവ സമരം

അമേരിക്കയിൽ അപൂർവ സമരവുമായി ജൂത വനിതകൾ. വിവേചരപരവും നീതിപൂർവമല്ലാത്തതുമായ വിവാഹമോചന നിയമങ്ങളിൽ പ്രതിഷേധിച്ച് ഭർത്താക്കൻമാർക്ക് ശാരീരിക ബന്ധം നിഷേധിച്ചാണ് ജൂത വനിതകൾ പ്രതിഷേധിക്കുന്നത്. എണ്ണൂറിലേറെ ജൂതവനിതകളാണ് ഇത്തരത്തിൽ സമരം ആരംഭിച്ചത്

ന്യൂയോർക്കിലെ കിരിയാസ് യോവേൽ എന്ന ജൂത സമൂഹത്തിലെ വനിതകളുടേതാണ് ഈ അപൂർവ സമരം. 2020ൽ ഭർത്താവിൽ നിന്ന് പിരിഞ്ഞ് വിവാഹ മോചനത്തിനായി കാത്തിരിക്കുന്ന മാൽകി ബെർകോവിറ്റ്‌സ് എന്ന യുവതിയാണ് ഈ സമരത്തിന് നേതൃത്വം നൽകുന്നത്. 

jew 2

ഈയൊരു സമൂഹത്തിന്റെ നിയമപ്രകാരം ഗാർഹിക പീഡനത്തിന് എതിരെ പരാതി നൽകണമെങ്കിൽ പോലും സമൂഹാചാര്യന്റെ അനുമതി വേണം. സ്ത്രീകൾക്ക് വിവാഹ മോചനത്തിന് അപേക്ഷിക്കാൻ അവകാശം പോലുമില്ല. ഇതിനെതിരെയാണ് ജൂത വനിതകൾ സമരം ആരംഭിച്ചത്‌
 

Share this story