കരീബിയൻ കടലിൽ ലഹരിമാഫിയയുടെ ബോട്ടിനു നേരെ യുഎസ് വ്യോമാക്രമണം; നാലുപേർ കൊല്ലപ്പെട്ടു

Karee

വാഷിംഗ്ടൺ: കരീബിയൻ കടലിലൂടെ സംശയാസ്പദമായ രീതിയിൽ സഞ്ചരിച്ചിരുന്ന ബോട്ടിനു നേരെ യുഎസ് സൈന്യം നടത്തിയ മാരകമായ ആക്രമണത്തിൽ (Lethal Kinetic Strike) നാലുപേർ കൊല്ലപ്പെട്ടു. ലഹരിമരുന്ന് കടത്തുകാർ ഉപയോഗിച്ചിരുന്ന ബോട്ടിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സതേൺ കമാൻഡ് (US Southern Command) അറിയിച്ചു.

​ലഹരിമരുന്ന് കടത്തുന്ന സംഘങ്ങളെ (Narco-terrorists) ലക്ഷ്യമിട്ട് യുഎസ് നടത്തിവരുന്ന 'ഓപ്പറേഷൻ സതേൺ സ്പിയർ' (Operation Southern Spear) നടപടികളുടെ ഭാഗമായാണ് ഈ ആക്രമണം. ലഹരിമരുന്ന് കടത്തുന്നതിൽ ബോട്ടിന് പങ്കുണ്ടെന്ന് വ്യക്തമായ ഇന്റലിജൻസ് വിവര ലഭിച്ചിരുന്നുവെന്ന് സതേൺ കമാൻഡ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ആക്രമണത്തിന്റെ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടിട്ടുണ്ട്.

​എന്നാൽ കൊല്ലപ്പെട്ടവരെക്കുറിച്ചോ ബോട്ടിലുണ്ടായിരുന്ന ലഹരിവസ്തുക്കളുടെ വിവരങ്ങളെക്കുറിച്ചോ ഉള്ള തെളിവുകൾ സൈന്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇന്റർനാഷണൽ മനുഷ്യാവകാശ സംഘടനകളും യുഎൻ വിദഗ്ധരും ഇത്തരത്തിലുള്ള സൈനിക ആക്രമണങ്ങൾ നിയമവിരുദ്ധമായ ഏറ്റുമുട്ടലുകളാണെന്ന് ആരോപിച്ചു രംഗത്തെത്തിയിട്ടുണ്ട്. 

Tags

Share this story