എച്ച് 1 ബി വിസയുടെ വാർഷിക ഫീസ് കുത്തനെ ഉയർത്തി അമേരിക്ക; ഇന്ത്യൻ ടെക്കികൾക്ക് വൻ തിരിച്ചടി

trump

എച്ച് 1 ബി വിസയുടെ വാർഷിക ഫീസ് 1,00,000 ഡോളർ(ഏകദേശം 88 ലക്ഷം രൂപ) ഈടാക്കാനുള്ള വിജ്ഞാപനത്തിൽ ഒപ്പുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉന്നത വിദ്യാഭ്യാസവും പരിശീലനവും വൈദഗ്ധ്യവും ആവശ്യമുള്ള മേഖലകളിൽ വിദേശത്ത് നിന്നുള്ള പ്രൊഫഷണലുകളെ നിയമിക്കാൻ അമേരിക്കൻ കമ്പനികളെ അനുവദിക്കുന്നതാണ് എച്ച് 1 ബി വിസ 

നിലവിൽ 1700നും 4500 ഡോളറിനും ഇടയിലുള്ള ഫീസാണ് ഒരു ലക്ഷം ഡോളറായി കുത്തനെ ഉയർത്തിയത്. ഇന്ത്യൻ ഐടി കമ്പനികൾക്കും പ്രൊഫഷണലുകൾക്കും താങ്ങാനാകാത്ത ഫീസാണിത്. എന്നാൽ ടെക്‌നോളജി രംഗത്ത് അമേരിക്കക്കാർക്ക് അവസരങ്ങൾ വർധിപ്പിക്കാനുള്ള നടപടിയാണിതെന്ന് ട്രംപ് പ്രതികരിച്ചു

മൂന്ന് വർഷത്തെ കാലാവധിയാണ് എച്ച് 1 ബി വിസക്കുള്ളത്. ഇത് നീട്ടാൻ സാധിക്കും. എച്ച് 1 ബി വിസകൾ ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഇന്ത്യക്കാർക്കാണ്. അതുകൊണ്ട് തന്നെ പുതിയ തീരുമാനം എറ്റവുമധികം തിരിച്ചടി ലഭിക്കുന്നതും ഇന്ത്യക്കാർക്കായിരിക്കും
 

Tags

Share this story