ഇറാനിലെ ആണവ നിലയങ്ങളിൽ വീണ്ടും ആക്രമണത്തിന് യുഎസ് നീക്കം; കടുത്ത മുന്നറിയിപ്പുമായി ഡോണാൾഡ് ട്രംപ്

ടെഹ്റാൻ

വാഷിംഗ്ടൺ / ടെഹ്റാൻ: ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ വീണ്ടും ശക്തമായ സൈനിക ആക്രമണം നടത്താൻ അമേരിക്ക പദ്ധതിയിടുന്നതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇറാൻ ഉടൻ നിലപാട് തിരുത്തിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

​ഇതിന് പിന്നാലെ, പേർഷ്യൻ ഉൾക്കടൽ മേഖലയിൽ വച്ച് ഇറാന്റെ മൂന്ന് ക്രൂഡ് ഓയിൽ ടാങ്കറുകൾ അമേരിക്കൻ സൈന്യം (US Central Command) ആക്രമിച്ചു തകർത്തതായി സ്ഥിരീകരിച്ചു. അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ റെവല്യൂഷണറി ഗാർഡ് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതിന് തിരിച്ചടിയായാണ് ഈ നടപടിയെന്ന് യുഎസ് വ്യക്തമാക്കി.

​ഇറാൻ അതിർത്തിക്ക് സമീപമുള്ള ഖാർഗ് ഐലൻഡ്, ജാസ്ക് പോർട്ട് പരിസരങ്ങളിൽ വച്ചാണ് ടാങ്കറുകൾക്ക് നേരെ ആക്രമണമുണ്ടായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ മേഖലയിൽ യുദ്ധഭീതിയും ആഗോളതലത്തിൽ എണ്ണവില വർധനവിനുള്ള സാധ്യതയും വർധിച്ചിരിക്കുകയാണ്. 

Tags

Share this story