മധ്യകാല തിരഞ്ഞെടുപ്പിന് ശേഷം ഇറാന് നേരെ 72 മണിക്കൂർ മിന്നലാക്രമണത്തിന് യു.എസ് പദ്ധതി; 'എല്ലാ ബോംബുകളുടെയും പിതാവിനെ' പുറത്തിറക്കുമെന്ന് തെഹ്റാന്റെ മുന്നറിയിപ്പ്

US isra

വാഷിങ്ൺ/തെഹ്റാൻ: അമേരിക്കയിലെ മധ്യകാല (മിഡ്‌ടേം) തിരഞ്ഞെടുപ്പിന് ശേഷം ഇറാന് നേരെ അതിതീവ്രമായ സൈനിക ആക്രമണത്തിന് യു.എസും ഇസ്രായേലും പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. 72 മണിക്കൂർ നീളുന്ന ചുരുങ്ങിയതും എന്നാൽ കടുത്തതുമായ ആക്രമണത്തിലൂടെ ഇറാന്റെ ഊർജ്ജ നിലയങ്ങൾ, ആണവ കേന്ദ്രങ്ങൾ, മിസൈൽ-ഡ്രോൺ സംഭരണശാലകൾ എന്നിവ തകർക്കാനാണ് നീക്കം.

​അതേസമയം, അമേരിക്കൻ നീക്കത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ആക്രമണമുണ്ടായാൽ 'എല്ലാ ബോംബുകളുടെയും പിതാവ്' (Father of All Bombs) എന്ന് വിശേഷിപ്പിക്കുന്ന പുതിയ വിനാശകാരിയായ ആയുധം പുറത്തെടുക്കുമെന്ന് തെഹ്റാൻ ഭീഷണിപ്പെടുത്തി.

​അമേരിക്കൻ യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയിട്ടുള്ള കൂടിക്കാഴ്ചകളിൽ ഇത്തരം ആക്രമണ സാധ്യതകൾ ചർച്ചയായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ സാമ്പത്തിക നില പൂർണ്ണമായും തകർത്ത് ആണവ ചർച്ചകളിൽ വിട്ടുവീഴ്ചയ്ക്ക് നിർബന്ധിതരാക്കുകയാണ് യു.എസിന്റെ ലക്ഷ്യം.

​എന്നാൽ, യുദ്ധം തുടങ്ങാനും അവസാനിപ്പിക്കാനും ഇറാനാണ് തീരുമാനിക്കുകയെന്നും തിരിച്ചടി മുൻപത്തേക്കാൾ സർഗ്ഗാത്മകവും രൂക്ഷവുമായിരിക്കുമെന്നും ഇറാനിയൻ വക്താക്കൾ വ്യക്തമാക്കി.

Tags

Share this story