തിരിച്ചടിച്ച് അമേരിക്ക: ഇറാനുമായി ബന്ധപ്പെട്ട സിറിയയിലെയും ഇറാഖിലെയും 85 കേന്ദ്രങ്ങളിൽ ആക്രമണം

us

ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആക്രമണം തുടങ്ങി അമേരിക്ക. സിറിയയിലെയും ഇറാഖിലെയും 85 കേന്ദ്രങ്ങളിലാണ് അമേരിക്കൻ സൈന്യം വ്യോമാക്രമണം നടത്തിയത്. ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമാണിതെന്നും ആക്രമണം തുടരുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. ഞായറാഴ്ച ജോർദാനിലെ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ നാൽപതിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു

ഇതിനുള്ള മറുപടിയാണ് സിറിയയിലെയും ഇറാഖിലെയും കേന്ദ്രങ്ങളിലെ ആക്രമണമെന്ന് അമേരിക്ക പറഞ്ഞു. അമേരിക്കൻ സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളെയാണഅ ലക്ഷ്യമിട്ടതെന്ന് ജോ ബൈഡൻ പറഞ്ഞു. സിറിയയിലെ നാല് സ്ഥലങ്ങളിലും ഇറാഖിലെ മൂന്ന് സ്ഥലങ്ങളിലുമായുള്ള വിവിധ കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്.
 

Share this story