മോസ്‌കോയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് റഷ്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമേരിക്ക

റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് റഷ്യക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി അമേരിക്ക. ഭീകരാക്രമണ സാധ്യത സംബന്ധിച്ച് റഷ്യക്ക് വിവരം കൈമാറിയിരുന്നതായി വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് അഡ്രിൻ വാട്‌സൺ പറഞ്ഞു

റഷ്യയിൽ ഭീകരാക്രമണമുണ്ടാകുമെന്ന് ഈ മാസം ആദ്യം അമേരിക്കക്ക് വിവരം ലഭിച്ചിരുന്നു. വലിയ സമ്മേളനങ്ങളും സംഗീതപരിപാടികളും ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് സാധ്യതയുള്ളതായി റഷ്യയിലുള്ള അമേരിക്കക്കാർക്കും റഷ്യൻ അധികൃതർക്കും മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് വാട്‌സൺ പറഞ്ഞു

പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രിയാണ് മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളിൽ ഭീകരാക്രമണം നടന്നത്. 60 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരുക്കേറ്റു. ഇതിൽ 40ഓളം പേരുടെ നില ഗുരുതരമാണ്. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
 

Share this story