അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ വെനസ്വേലയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ven

അമേരിക്കയുടെ ആക്രമണങ്ങൾക്ക് പിന്നാലെ ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെനസ്വേലയിലെ സൈനിക താവളങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമിട്ട് ശനിയാഴ്ച പുലർച്ചെയോടെയാണ് യുഎസ് വ്യാപക ആക്രമണം നടത്തിയത്. തലസ്ഥാനമായ കാരക്കാസിലും മിറാൻഡിയിലും ആരഗുവയിലും ലീ ഗുയ് രാസിലും ആക്രമണം നടന്നതായാണ് റിപ്പോർട്ടുകൾ

വെനസ്വേലക്കെതിരെ സൈനിക നീക്കം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് പറഞ്ഞിരുന്നു. പിന്നാലെയാണ് ആക്രമണം നടന്നത്. അതേസമയം സ്‌ഫോടനത്തെ കുറിച്ച് യുഎസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആക്രമണങ്ങൾക്ക് പിന്നാലെ പ്രസിഡന്റ് നിക്കോളാസ് മദൂറോ ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

നിക്കോളാസ് മദൂറോ സ്ഥാനം ഒഴിയണമെന്നാണ് ട്രംപിന്റെ ആവശ്യം. എന്നാൽ വെനസ്വേലയിലെ അളവറ്റ എണ്ണശേഖരം സ്വന്തമാക്കാനാണ് ട്രംപിന്റെ ശ്രമമെന്ന് മദൂറോ ആരോപിച്ചു. മദൂറോയെ തടവിലാക്കി രാജ്യത്തിന് പുറത്ത് എത്തിച്ചതായുള്ള റിപ്പോർട്ടുകളും ഉണ്ടെങ്കിലും സ്ഥിരീകരണമില്ല.
 

Tags

Share this story