ഞങ്ങളല്ല ഏക വിതരണക്കാർ; ഇന്ത്യക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാമെന്ന് റഷ്യ

modi putin

ഇന്ത്യക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് റഷ്യ. അസംസ്‌കൃത എണ്ണ വിതരണക്കാരെ വൈവിധ്യവത്കരിക്കാനുള്ള ഇന്ത്യയുടെ തീരുമാനം പുതിയതല്ലെന്നും റഷ്യൻ സർക്കാർ വക്താവ് പ്രതികരിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു

എന്നാൽ ഇന്ത്യ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് വൈറ്റ് ഹൗസും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. റഷ്യ ഇന്ത്യയുടെ എണ്ണയുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും ഏക വിതരണക്കാരല്ലെന്നും സർക്കാർ വക്താവ് വ്യക്തമാക്കി

ഇന്ത്യ ഈ ഉത്പന്നങ്ങൾ എപ്പോഴും മറ്റ് രാജ്യങ്ങളിൽ നിന്ന് വാങ്ങുന്നുണ്ട്. അതിനാൽ ഇവിടെ പുതുതായി ഒന്നും കാണുന്നില്ലെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി.
 

Tags

Share this story