ഇറാൻ ആക്രമണത്തിൽ നെതന്യാഹുവിന് എന്ത് സംഭവിച്ചു; പരുക്കേറ്റെന്ന് ഇറാൻ, നിഷേധിച്ച് ഇസ്രായേൽ

netanyahu

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോഗ്യസ്ഥിതിയെ ചൊല്ലി ഉയരുന്ന റിപ്പോർട്ടുകളിൽ ഇറാൻ-ഇസ്രായേൽ പോര്. നെതന്യാഹുവിന്റെ വസതിക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ അദ്ദേഹത്തിന് പരുക്കേറ്റെന്നും സഹോദരൻ കൊല്ലപ്പെട്ടെന്നും ഇറാൻ മാധ്യമമായ തസ്‌നീം റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ റിപ്പോർട്ടുകൾ ഇസ്രായേൽ നിഷേധിച്ചു

അതേസമയം മൂന്ന് ദിവസമായി നെതന്യാഹുവിന്റെ പുതിയ വീഡിയോകൾ ഒന്നും പുറത്തുവന്നിട്ടില്ലെന്ന് അഫ്കാർ ന്യൂസ് ചൂണ്ടിക്കാട്ടുന്നു. നെതന്യാഹുവിന്റേതായി പുറത്തുവരുന്നത് ലിഖിത രൂപത്തിലുള്ള പ്രസ്താവനകൾ മാത്രമാണ്. ഇത് നെതന്യാഹുവിന് പരുക്കേൽക്കുകയോ അല്ലെങ്കിൽ കൊല്ലപ്പെടുകയോ ചെയ്തുവെന്ന സംശയത്തിന് ബലം കൂട്ടുന്നതായും അഫ്കാർ ന്യൂസ് പറയുന്നു

ഇസ്രായേൽ മന്ത്രി ഇറ്റാമർ ബെൻ ഗീറിന് പരുക്കേറ്റതായി മുൻ യുഎസ് ഇന്റലിജൻസ് ഓഫീസർ സ്‌കോട്ട് റിട്ടറെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സുരക്ഷാ കാരണങ്ങളാൽ ട്രംപിന്റെ മരുമകൻ അടക്കമുള്ളവർ ഇസ്രായേൽ സന്ദർശനം റദ്ദാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.
 

Tags

Share this story