സമാധാനത്തിനുള്ള നൊബേൽ ആർക്ക്; തനിക്ക് തന്നെ കിട്ടണമെന്ന നിലപാടിൽ ട്രംപ്

trump

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ആർക്കെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അനുയായികളും നേരിട്ട് പരസ്യമായി രംഗത്തിറങ്ങിയതോടെ നൊബേൽ പ്രഖ്യാപനത്തിലെ ആകാംക്ഷ വർധിപ്പിക്കുകയാണ്. സമാധാനത്തിനുള്ള നൊബേൽ തനിക്ക് തന്നെ വേണമെന്നാണ് ട്രംപിന്റെ അവകാശവാദം

ഇസ്രായേലും ഹമാസും തമ്മിൽ വർഷങ്ങൾ നീണ്ട യുദ്ധം അവസാനിപ്പിച്ച് ഗാസയിൽ സമാധാന കരാർ സാധ്യമാക്കിയതോടെ ട്രംപിന് വേണ്ടിയുള്ള അനുയായികളുടെ മുറവിളി ശക്തമാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ ട്രംപിന് വേണ്ടി പരസ്യമായി രംഗത്തിറങ്ങി. 

്അതേസമയം 2025 ജനുവരി വരെയുള്ള കാലയളവാണ് വിലയിരുത്തുക എന്നതിനാൽ ട്രംപിന് ഇത്തവണ നൊബേൽ കിട്ടാനുള്ള സാധ്യത കുറവാണെന്നും വിദഗ്ധർ പറയുന്നു. എന്നാൽ പുരസ്‌കാരം തനിക്ക് തന്നെയാണ് കിട്ടേണ്ടതെന്ന നിലപാടിലാണ് ട്രംപ്.
 

Tags

Share this story