കൊല്ലപ്പെട്ടെന്ന് വ്യാപക പ്രചാരണം; തൊട്ടുപിന്നാലെ പൊതു ചടങ്ങിൽ പ്രത്യക്ഷപ്പെട്ട് ബെഞ്ചമിൻ നെതന്യാഹു

netanyahu

ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസും വ്യോമസേന കമാൻഡറുടെ ആസ്ഥാനത്തിനും നേർക്ക് മിസൈലാക്രമണം നടത്തിയെന്ന ഐആർജിസി അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെ പൊതുചടങ്ങിൽ പങ്കെടുത്ത് ബെഞ്ചമിൻ നെതന്യാഹു. ഇറാൻ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദാരഞ്ജലി അർപ്പിക്കുന്ന ചടങ്ങിലാണ് നെതന്യാഹു പങ്കെടുത്തത്

നെതന്യാഹുവിന്റെ ഓഫീസും വ്യോമസേന കമാൻഡറുടെ ആസ്ഥാനവും തകർത്തെന്നാണ് ഇന്നലെ ഐആർജിസി അവകാശപ്പെട്ടത്. നെതന്യാഹു ജീവനോടെയുണ്ടോ എന്നതിൽ ഉറപ്പില്ലെന്നും ഐആർജിസി പറഞ്ഞിരുന്നു. പിന്നാലെ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ നടന്നിരുന്നു

എന്നാൽ അഭ്യൂഹങ്ങളെല്ലാം തള്ളി നെതന്യാഹു പൊതു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. ഇറാൻ ആക്രമണം നടത്തിയ ബെയ്ത്ത് ഷമേഷ് നഗരം നെതന്യാഹു സന്ദർശിച്ചു. ഇവിടെ ഒമ്പത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സാധാരണക്കാരെ സംരക്ഷിക്കുമെന്നും ഇറാനെതിരെ തിരിച്ചടിക്കുമെന്നും നെതന്യാഹു പറഞ്ഞു
 

Tags

Share this story