പ്രധാനമന്ത്രി രാജി വെക്കും വരെ പിന്നോട്ടില്ലെന്ന് ജെൻ സി; നേപ്പാളിൽ മന്ത്രിമാരുടെ വീടുകൾക്ക് തീയിട്ടു

nepal

സമൂഹമാധ്യമ നിരോധനം പിൻവലിച്ചിട്ടും നേപ്പാളിൽ പ്രതിഷേധം ശമിക്കുന്നില്ല. പ്രതിഷേധക്കാർ മന്ത്രിമാരുടെ വീടുകൾക്ക് തീയിട്ടു. പ്രധാനമന്ത്രി രാജിവെക്കും വരെ പ്രക്ഷോഭം തുടരുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ഇന്നലെ മുതൽ ആരംഭിച്ച സംഘർഷത്തിൽ ഇതുവരെ 19 പേരാണ് മരിച്ചത്

പ്രക്ഷോഭം ശക്തമായതോടെ ഇന്നലെ രാത്രിയോടെ നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധനം പിൻവലിച്ചിരുന്നു. സോഷ്യൽ മീഡിയ നിരോധനത്തിനെതിരെയാണ് ജെൻ സികളുടെ പ്രക്ഷോഭം രാജ്യത്ത് ആളിപ്പടർന്നത്. പിന്നാലെയാണ് സർക്കാർ നിരോധനം പിൻവലിച്ചത്

കലാപത്തെ കുറിച്ച് അന്വേഷിക്കാൻ നേപ്പാൾ സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. യുവാക്കൾ പ്രക്ഷോഭത്തിൽ നിന്ന് പിൻമാറണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.
 

Tags

Share this story