ബ്രിട്ടീഷ് ഓയിൽ ടാങ്കറിലേക്ക് മിസൈലാക്രമണം നടത്തി യെമനിലെ ഹൂതികൾ

oil

ബ്രിട്ടീഷ് ഓയിൽ ടാങ്കറായ മാർലിൻ ലുവാണ്ട ആക്രമിച്ച് യെമനിലെ ഹൂതികൾ. ചെങ്കടലിനോട് ചേർന്നുള്ള ഗൾഫ് ഓഫ് ഏദനിൽ വെച്ചാണ് വെള്ളിയാഴ്ച കപ്പലിനെ ആക്രമിച്ചതെന്ന് ഹൂതി വക്താവ് അറിയിച്ചു. യുകെ മാരിടൈം ട്രേഡ് ഓപറേഷൻസും ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലിലെ തീപിടിത്തം അണയ്ക്കാനായിട്ടില്ലെന്നും അവർ അറിയിച്ചു

മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഗാസയിൽ ഇസ്രായേലിന്റെ ആക്രമണം അവസാനിപ്പിക്കുകയും ഫലസ്തീനികൾക്ക് മതിയായ മരുന്നും ഭക്ഷണവും നൽകുന്നതും വരെ ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകൾക്ക് നേരെ ആക്രമണം തുടരുമെന്നും ഹൂതികൾ അറിയിച്ചു.
 

Share this story