വിമാനത്തിനുള്ളിൽ നഗ്നനായി ഓടി യുവാവ്, ജീവനക്കാരെ ആക്രമിച്ചു; വിമാനം തിരിച്ചിറക്കി

virgin

പറന്നുയർന്നതിന് പിന്നാലെ വിമാനത്തിൽ നഗ്നനായി ഓടി യുവാവ്. പിന്നാലെ ഫ്‌ളൈറ്റ് അറ്റൻഡിനെ തള്ളിയിടുകയും ചെയ്തു. ഇതോടെ വിമാനം തിരിച്ചിറക്കി. പടിഞ്ഞാറൻ തീര നഗരമായ പെർത്തിൽ നിന്ന് മെൽബണിലേക്ക് തിങ്കളാഴ്ച രാത്രി പുറപ്പെട്ട വിർജിൻ ഓസ്‌ട്രേലിയ വിമാനത്തിലാണ് സംഭവം

നഗ്നതാപ്രദർശനം നടത്തിയ യുവാവിനെ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തു. പ്രാദേശിക സമയം രാത്രി 7.20ഓടെ പെർത്തിൽ നിന്നും പറന്നുയർന്ന വിമാനം അപകടകാരിയായ ഒരു യാത്രക്കാരൻ കാരണം ഒരു മണിക്കൂറിനുള്ളിൽ തിരിച്ചിറക്കേണ്ടി വന്നതായി വിർജിൻ ഓസ്‌ട്രേലിയ പ്രസ്താവനയിൽ അറിയിച്ചു

സംഭവത്തിൽ വിമാനക്കമ്പനി യാത്രക്കാരോട് ക്ഷമ ചോദിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്നും വിർജിൻ ഓസ്‌ട്രേലിയ അറിയിച്ചു. തിരിച്ചിറക്കിയ വിമാനം 28 മിനിറ്റ് വൈകിയാണ് വീണ്ടും യാത്ര തുടർന്നത്.
 

Share this story