നിങ്ങൾ സേഫ് അല്ല, ഞാൻ സംരക്ഷിക്കാമെന്ന് ട്രംപ്; അത് വേണ്ടെന്ന് ഡെൻമാർക്കും ഗ്രീൻലാൻഡും
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗ്രീൻലാൻഡ് ഏറ്റെടുക്കൽ പദ്ധതിയെ തള്ളി ഡെൻമാർക്കും ഗ്രീൻലാൻഡും. വൈറ്റ് ഹൗസിൽ ഒരു മണിക്കൂറോളം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനം. യുഎസ്, ഡെൻമാർക്ക്, ഗ്രീൻലാൻഡ് രാജ്യങ്ങളാണ് ചർച്ചയിൽ പങ്കെടുത്തത്
അമേരിക്കയുമായി അടിസ്ഥാനപരമായ അഭിപ്രായഭിന്നതയുണ്ടെന്ന് ഡെൻമാർക്ക് വിദേശകാര്യ മന്ത്രി ലാർസ് റാസ്മ്യൂസൻ അറിയിച്ചു. സമവായത്തിലെത്തിയാൽ ഒരു സംയുക്ത ടാസ്‌ക് ഫോഴ്‌സ് പരിഗണിക്കാം. കൂടുതൽ ചർച്ചകൾക്കും തയ്യാറാണ്. ഗ്രീൻലാൻഡിൽ യുഎസിന് കൂടുതൽ സൈനിക കേന്ദ്രങ്ങൾ അുവദിക്കുന്നതിലും തുറന്ന സമീപനമാണെന്ന് ഡെൻമാർക്ക് അറിയിച്ചു
കഴിഞ്ഞ ദിവസം ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക്കിനെ പരിഹസിക്കുന്ന പ്രസ്താവനയുമായി ട്രംപ് രംഗത്തുവന്നിരുന്നു. ഗ്രീൻലാൻഡ് നിലവിൽ സുരക്ഷിതമല്ലെന്നും രണ്ട് നായ് വണ്ടികൾ മാത്രമല്ലേ ഉള്ളൂവെന്നും ട്രംപ് ചോദിച്ചിരുന്നു.
