ഉസ്മാൻ ഹാദിയെ കൊന്നത് നിങ്ങളാണ്, ഹസീനയെ പോലെ നിങ്ങളും ഓടും: യൂനുസ് ഭരണകൂടത്തിനെതിരെ സഹോദരൻ

hadi

ബംഗ്ലാദേശിൽ ഷെയ്ക്ക് ഹസീനയുടെ അധികാരം തെറിക്കാൻ കാരണമായ വിദ്യാർഥി പ്രക്ഷോഭത്തിലെ നേതൃമുഖമായിരുന്ന ഷരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തിൽ യൂനുസ് ഭരണകൂടത്തിനെതിരെ വിമർശനവുമായി സഹോദരൻ. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഈ കൊലപാതകം നടത്തിയതെന്ന് ഹാദിയുടെ സഹോദരൻ ഒമർ ഹാദി ആരോപിച്ചു. യൂനുസ് സർക്കാരിലെ ഒരു വിഭാഗമാണ് കൊലപാതകത്തിന് പിന്നിലെന്നും ഒമർ ആരോപിച്ചു

ധാക്കയിലെ ഷാബാഗിൽ നടന്ന പ്രതിഷേധ യോഗത്തിൽ വെച്ചാണ് യൂനുസ് ഭരണകൂടത്തിനെതിരെ ഒമർ ഹാദി രൂക്ഷ വിമർശനം ഉന്നയിച്ചത്. നിങ്ങളാണ് ഉസ്മാൻ ഹാദിയെ കൊലപ്പെടുത്തിയത്. ഇപ്പോൾ ഇതിനെ ഒരു വിഷയമാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഉസ്മാൻ ഹാദിക്ക് നീതി ലഭിച്ചില്ലെങ്കിൽ ഷെയ്ക്ക് ഹസീനയെ പോലെ മുഹമ്മദ് യൂനുസിനും രാജ്യം വിട്ട് ഓടേണ്ടി വരുമെന്നും ഒമർ ഹാദി മുന്നറിയിപ്പ് നൽകി

കൊലയാളികളുടെ വിചാരണ വേഗത്തിലാക്കുക. തെരഞ്ഞെടുപ്പ് അന്തരീക്ഷം തകരാറിലാക്കാതിരിക്കുക. ഏജൻസികൾക്കോ വിദേശ യജമാനൻമാർക്കോ വഴങ്ങാത്തതിനാലാണ് തന്റെ സഹോദരനെ കൊലപ്പെടുത്തിയതെന്നും ഒമർ ഹാദി ആരോപിച്ചു
 

Tags

Share this story