അഫ്ഗാനിസ്ഥാനിൽ മാധ്യമ പ്രവർത്തകയെ വെടിവെച്ചു കൊന്നു
Dec 10, 2020, 20:48 IST
ടെലിവിഷന്‍ അവതാരകയും മാധ്യമപ്രവര്‍ത്തകയുമായ യുവതിയെ വെടിവെച്ചുകൊന്നു. അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ വ്യാഴാഴ്ചയാണ് സംഭവം. ജോലിക്കായി കാറില്‍ പോകവെയാണ് മലാല മൈവാന്തിനു നേരെ അക്രമികള്‍ വെടിയുതിര്‍ത്തത്.
സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയാണ് മലാല. കൊലയാളിയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.