ബംഗ്ലാദേശിൽ വീണ്ടും കലാപം; 97 പേർ കൊല്ലപ്പെട്ടു, ഇന്ത്യൻ പൗരൻമാർക്ക് യാത്ര വിലക്കി കേന്ദ്രം
Aug 13, 2024, 22:25 IST
പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ വീണ്ടും കലാപം. രാജിക്കാരിയ പ്രതിഷേധക്കാരും ഇവരെ നേരിടാൻ അവാമി ലീഗ് പ്രവർത്തകരും തെരുവിലിറങ്ങിയതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതുവരെയുണ്ടായ സംഘർഷത്തിൽ 97 പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്
നിരവധി പേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ 14 പേർ പോലീസുകാരാണ്. സംഘർഷം നേരിടാൻ ബംഗ്ലാദേശിൽ രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. സംഘർഷം രൂക്ഷമായതോടെ ഇന്ത്യൻ പൗരൻമാർ ബംഗ്ലാദേശിലെക്ക് യാത്ര ചെയ്യുന്നത് കേന്ദ്രസർക്കാർ വിലക്കി. അതീവ ജാഗ്രത പാലിക്കാൻ ബംഗ്ലാദേശിലെ ഇന്ത്യൻ പൗരൻമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
