ഹോങ്ക്‌കോംഗില്‍ പ്രക്ഷോഭകരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തം

ഹോങ്ക്‌കോംഗില്‍ പ്രക്ഷോഭകരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തം

ഹോങ്ക്‌കോംഗ് സിറ്റി: ഹോങ്ക്‌കോംഗില്‍ ഭരണവിരുദ്ധ പ്രക്ഷോഭകരും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായി. പൊതുഗതാഗതം തടസ്സപ്പെട്ടു. നിരവധി സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.

ഹോങ്ക്‌കോംഗ് ചൈനീസ് യൂണിവേഴ്‌സിറ്റിയില്‍ ഇന്നലെ രാത്രിയുടനീളം പ്രക്ഷോഭകരും പോലീസും ഏറ്റുമുട്ടിയിരുന്നു. പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രക്ഷോഭകര്‍ ഒരു വാഹനം കത്തിക്കുകയും പോലീസ് സ്‌റ്റേഷനും മെട്രോ ട്രെയിനിനും നേരെ പെട്രോള്‍ ബോംബ് എറിയുകയും ഷോപ്പിംഗ് മാള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.

Share this story