ഷിബിലയെ യാസിർ വെട്ടിക്കൊന്നത് സ്വബോധത്തോടെ; ആക്രമണസമയത്ത് ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞു

ഷിബിലയെ യാസിർ വെട്ടിക്കൊന്നത് സ്വബോധത്തോടെ; ആക്രമണസമയത്ത് ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞു
കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഷിബിലയെ ഭർത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയത് സ്വബോധത്തോടെയെന്ന് പോലീസ്. ആക്രമണസമയത്ത് യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചു. ബാഗിൽ കത്തിയുമായാണ് യാസിർ എത്തിയതെന്നും തടഞ്ഞവരെ ഇയാൾ കാത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നും ദൃക്‌സാക്ഷി നാസർ പറയുന്നു. അതേസമയം യാസിർ സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നെന്നും തന്നെ നിരന്തരം മർദ്ദിച്ചിരുന്നതായും ചൂണ്ടിക്കാട്ടി ഷിബില മുമ്പ് നൽകിയ പരാതി പോലീസ് അവഗണിച്ചതായും ആക്ഷേപമുണ്ട്. ഷിബിലയുടെ ശരീരത്തിൽ പതിനൊന്ന് മുറിവുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിബിലയുടെ പിതാവ് അബ്ദുറഹ്മാനെ അടിയന്തര ഇന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കും. നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഷിബിലയുടെ ഉമ്മ ഹസീനയുടെ ആരോഗ്യനില തൃപ്തികരണെന്ന് ഡോക്ടർമാർ പറഞ്ഞു. ഇവരെ വാർഡിലേക്ക് മാറ്റി.  

Tags

Share this story