National
യുവാവിനെ ശ്വാസം മുട്ടിച്ച് കൊന്ന് അഴുക്കുചാലിൽ തള്ളി; ഭാര്യയും കാമുകനും അറസ്റ്റിൽ

യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് അഴുക്കുചാലിൽ തള്ളി. ഹരിയാനയിലെ ഹിസാർ ജില്ലയിൽ മാർച്ച് 25നാണ് സംഭവം നടന്നത്. യൂട്യൂബറായ രവീണ(32), കാമുകൻ സുരേഷ് എന്നിവരാണ് രവീണയുടെ ഭർത്താവ് പ്രവീണിനെ ഷോൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നത്.
ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാം വഴിയാണ് രവീണയും സുരേഷും തമ്മിൽ അടുക്കുന്നത്. ഭർത്താവിന്റെ എതിർപ്പ് വകവെക്കാതെ രവീണ ബന്ധം തുടർന്നു. 2025 മാർച്ച് 25ന് ഇരുവരെയും ഒന്നിച്ച് പ്രവീൺ കണ്ടതോടെ വഴക്കുണ്ടായി
തുടർന്നാണ് രണ്ട് പേരും ചേർന്ന് പ്രവീണിനെ ഷോൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. രാത്രി തന്നെ പ്രവീണിന്റെ മൃതദേഹം ബൈക്കിൽ കൊണ്ടുപോയി അഴുക്കുചാലിൽ തള്ളി. മാർച്ച് 28നാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരും അറസ്റ്റിലാകുകയായിരുന്നു.