Kerala
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിക്ക് നിപയില്ല; മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 41കാരിക്ക് നിപയില്ലെന്ന് സ്ഥിരീകരണം. മലപ്പുറം കുറ്റിപ്പുറം സ്വദേശിനിക്ക് മസ്തിഷ്‌ക ജ്വരമെന്ന് സ്ഥിരീകരിച്ചു. യുവതിയുടെ സ്രവം പരിശോധനക്ക് അയച്ചിരുന്നു.
ഒരാഴ്ചയായി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. രോഗലക്ഷണങ്ങളിൽ മാറ്റമില്ലാതായതോടെയാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നത്.
ഇന്നലെ വൈകിട്ടോടെയായിരുന്നു യുവതിയെ കോഴിക്കോട് എത്തിച്ചത്. ആരോഗ്യനില ഗുരുതരമായതിനാൽ യുവതിയെ പ്രത്യേക നിരീക്ഷണ വാർഡിലേക്ക് മാറ്റിയിരുന്നു.