Kerala
കിഴിശ്ശേരിയിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ചു; അപകടം ആസൂത്രിത കൊലപാതകമെന്ന് പോലീസ്

മലപ്പുറം കിഴിശ്ശേരിയിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. അസം സ്വദേശി അഹദുൽ ഇസ്ലാമാണ് മരിച്ചത്. വാഹനാപകടം ആസൂത്രിതമായ കൊലപാതകമെന്ന സംശയത്തിലാണ് പോലീസ്.
കൊണ്ടോട്ടി പോലീസ് നടത്തിയ അന്വേഷണത്തിൽ അസം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഗുൽസാറിനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം നടന്നത്.
റോഡിൽ വീണ യുവാവിന്റെ ശരീരത്തിലൂടെ വീണ്ടും വാഹനം കയറ്റി ഇറക്കിയതായി നാട്ടുകാർ പറയുന്നു. പിന്നീട് വാഹനം നിർത്താതെ പോകുകയായിരുന്നു.