Kerala
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു

തിരുവനന്തപുരം പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. പള്ളിപ്പുറം ബിസ്മി മൻസിലിൽ ആഷികാണ്(21) മരിച്ചത്. ദേശീയപാത നിർമാണം നടക്കുന്നതിനാൽ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
വൺവേ തെറ്റിച്ച് വന്ന കെഎസ്ആർടിസി ബസാണ് അപകടമുണ്ടാക്കിയത്. പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റാണ് ബൈക്കിൽ ഇടിച്ചത്
ഗുരുതരമായി പരുക്കേറ്റ ആഷികിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മംഗലപുരം പോലീസ് കേസെടുത്തു